Thursday, November 15, 2012

മിന്നാമിനുങ്ങിന്റെ ദേശങ്ങള്‍ :

വെളിച്ചമില്ലാത്ത ദേശത്തില്‍ ഈയാംപാറ്റകളും
മധുരമറിയാത്ത നാടുകളില്‍ തേനീച്ചകളും കൊല്ലപെടുന്നില്ല
വെളിച്ചം വെളിച്ചത്തെയോ മിന്നാമിനുങ്ങിനെയോ പോലും കാണുനില്ല

അഥവാ, കാഴ്ചകള്‍ അര്‍ഥം തേടുന്നത് ബിംബങ്ങളിലാണ് 
ഇന്നലത്തെ സ്വപ്നത്തിലെ തൂണുകള്‍ പോലുള്ള മനുഷ്യര്‍ 
ഇന്നത്തെ മൃതമായ വിശ്വാസങ്ങളായിരിക്കാം 

കുഴിയിലെ ചതുപ്പിലെ ജീവിതങ്ങള്‍ക്ക് തമസും ഗര്‍ത്തങ്ങളും ഇല്ലേ ഇല്ല
അവരുടെ ശ്വാസം നമ്മുടെ നെടുവീര്‍പ്പിനെക്കാള്‍ ഈര്പ്പമുള്ളതാണ്

ഓര്‍മകളിലെ ഒരു മുഖം, സ്വപ്നങ്ങളില്‍ സ്നേഹത്താല്‍ പെറ്റുപെരുകുന്നു 
അങ്ങനെ ഒരു പുഞ്ചിരി ഒരായിരം മുഖങ്ങളാവുന്നു 

ഒരു പ്രിയപ്പെട്ട വളര്‍ത്തു മൃഗം, പല കാലങ്ങളില്‍ ജനിക്കുന്നു 
നാളെയുടെ ചൂടില്‍ ഞാന്‍ ഞെരുങ്ങുമ്പോള്‍, ഇന്നലകളിലെ ആകാശങ്ങള്‍ 

അവരുടെ മേഘങ്ങള്‍, മഞ്ഞു വീഴ്ചകള്‍, അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ 
ഇടവേളയില്‍ ഞാനും കണ്ണാടികളിലെ വിപരീതങ്ങളും മാത്രം 

- ഗോകുല്‍ 

നുട്ര്യിനോ കച്ചവടവും കൂക്കുവിളികളുടെ രാഷ്ട്ര്യിയവും :

നുട്ര്യിനോകള്‍ക്ക് പിണ്ട്മില്ല; ശാസ്ത്ര ലോകതിനത് ഉറപ്പാണ്‌
നുട്ര്യിനോകള്‍ക്ക് രാഷ്ട്രിയവുമില്ല; അത് ചിലരെങ്കിലും രഹസ്യമായി പറയട്ടെ

ആരാണീ നുട്ര്യിനോ? പ്രപഞ്ചത്തിന്റെ തുടക്കം മുതലുള്ള ഒരു പരമാണു
അവധൂതരില്‍ അവധൂതനായ ഒരു ബ്രഹമാണ്ട യാത്രികന്‍

എങ്കിലും ഭൂമിയില്‍, ശവം പോലും പേക്കിനാവ് കാണുന്ന ഈ ഗ്രഹത്തില്‍
നുട്ര്യിനോയും ഒരാഗോള കച്ചവടത്തിനായി കച്ചകെട്ടിയിരിക്കുന്നു

വേണം പരീക്ഷണ ശാലകള്‍; പക്ഷെ നമ്മളെന്തു കാണണം എന്ന് നമ്മള്‍ തീരുമാനിക്കട്ടെ
അതമേരിക്കയല്ല; യൂറോപ്പുമല്ല; അവരുടെ പണത്തിന്റെ പിന്‍വാതിലില്‍
സുവിശേഷമോതുന്ന ഒരു ഫണ്ടിംഗ് ബുദ്ധി കേന്ദ്രവുമല്ല


ഒരു വന്‍ കച്ചവടം നടക്കുമ്പോള്‍ കൂക് വിളികള്‍ ചന്തക്കും മുതലാളിക്കും ഹരമായിരിക്കാം
പക്ഷെ വില്‍ക്കപെടുന്നവന്‍ ഒരിക്കലും അവിടെ ആസ്വാദകനോ കാഴ്ച്ചക്കരാണോ അല്ല,
വെറും ചരക്കു മാത്രം, ഏതു പട്ടില്‍ പോതിഞ്ഞാലും

പ്രധിരോധങ്ങള്‍ ചിലപ്പോള്‍ കൂക്ക് വിളികളാവം; ചരടുകള്‍ എവിടെ തുടങ്ങുന്നെനു കാണുക

മുതലാളിത്തം ആയുധം മാത്രമല്ല; പ്രതിരോധവും
തിരോധാനവും വാര്‍ത്തെടുക്കുന്നു; നിങ്ങളുടെ മനസ്സില്‍; ഇന്ദ്രിയങ്ങളില്‍

കാണണം; കേള്‍ക്കണം പിന്തുടരണം; നുട്ര്യിനോയെയും മറ്റെല്ലാ പ്രപഞ്ച യാത്രികരെയും
പക്ഷെ അതിനായി കുഴിക്കുന്ന കുഴികളും, കിഴികളും നമ്മുടെ നേര്‍ക്ക്‌ നേര്‍ കാഴ്ചകളെ മൂടാതിരിക്കട്ടെ

-ഗോകുല്‍


Wednesday, November 14, 2012

ബെന്ഗലുരുവിനു ഒരു അടിക്കുറിപ്പ് :

ഇവിടം സ്വര്‍ഗമാണെന്നോ  നരകമാണെന്നോ ഞാന്‍ കരുതുന്നില്ല
ഇവിടുത്തെ കോച്ചുന്ന നവംബറില്‍ കാര്‍ബണ്‍ പുകച്ചുരുളുണ്ട്
ഇവിടെ കാമം ഹോമിക്കുന്ന കല്തുണ്ടുകലുണ്ട്
ഇവിടെ കലഹിക്കുന്ന കല്‍ക്കരി കൊലങ്ങളുണ്ട്

സമയം തീര്‍ക്കുന്ന വാര്‍പ്പുകളില്‍ ഞങ്ങള്‍ സ്ഥൂലവും സൂക്ഷമവും
അതോ ഇത് രണ്ടും തേടുന്ന കാല്‍പനിക സ്ഥലികളും

സംഗീതം ഞങ്ങള്‍ക്ക് ആഹാരവും വായുവും ആകാം
പക്ഷെ ഞങ്ങള്‍ പാടുന്നില്ല, കരയിന്നില്ല, കൂവുകയും കാറുകയും ചെയ്യുന്നു

ഞങ്ങളില്‍ ചിലരെങ്കിലും ധൂമകേതുക്കളില്‍ വിശ്വസിക്കുന്നുട്
മറ്റുചിലര്‍ ധൂമാങ്ങളായി തീരുന്നു, രാവും, പകലും, ഇത് രണ്ടും അല്ലാത്തപ്പോഴും

- ഗോകുല്‍ 


Tuesday, November 13, 2012

Lessons from two Cities

Never did I realize
How to love a city
How to embrace its craftsmen
When I commuted in Bengaluru highways

Despite earning its dollars
Devoid of knowing its inroads
I was alien to its turmoil’s
Tongue tied to its plights and fights

Deep inside my heart
A hollow craving for its escapades
Lead me but through its past
And tilt my head for the shades
In malls and Wifi cellars

Walking past many men
And their many women
And their many more whispers
And beyond their stillness
I became averse to love and affection

I have rights to believe
What lies beneath the lights
Was darkness and its hungry limbs
Yet the rights were wrong enough

I was mistaken
My eyes were cloudy by nights
Clumsy by sights, and sleepy meals

The fragrance of those evening flowers
They were the sweats of those toilers
The silence of those markets
They summed up the days of my comrades

Relapsing to its outskirts
I could mould a mindset
Daring to ink beyond the normal

When I spoke of silence
I heard cries around
When I was muted by wilderness
I listened to the other-side of songs

Long away from my breadwinning ways
I am in a town of toilers
Belgaum in North Karnataka
Land of fresh air and fragrant tea
Covered auto rickshaws but bold and open faces
Sweetness from Sambar to Salads s

Now I know, all cities are made of beliefs
Where people are bridged by themselves
Else they are made of questions
When people are walled by themselvess

But still I am wondering
What makes them confident other than their hands!
Still thinking over and over
I am connected to souls of many cities
And wanting for more of them

#Gokul

Sunday, November 11, 2012

20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു രാത്രി

ഇന്ന് നല്ല വെയിലായിരുന്നു, കരുതിയത്‌ പോലെ
കറുത്ത സൂര്യന്‍റെ ചുവന്ന നെറ്റിയിലെ വെളുത്ത വെയില്‍
അതില്‍ മഞ്ഞ തൊലിയുള്ള ഞങ്ങള്‍ നീലിച്ചു പോയി
അടുക്കും തോറും കാലം അകന്നു കൊണ്ടേയിരുന്നു
ചക്രവാളങ്ങളിലെ അഗ്നി പുഷ്പങ്ങള്‍ പോലെ
അകലും തോറും അവളെന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു
കടല്‍ തീരത്തിലെ തുറുങ്കിലിട്ട തിരമാലകള്‍ പോലെ














ഇപ്പോള്‍ രാത്രിയിലെ ഏതോ ഒരു യാമം
അകലം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല
ജനാലയിലൂടെ ഞാനൊരു ഇടവഴി കാണുന്നുണ്ട്
ഒട്ടേറെ പ്രതിമകളുള്ള, മുഴുത്ത കല്ലുകളുള്ള ഒരിടവഴി
ചായകോപ്പുകള്‍ നിരനിരയായി എന്റെ നാല് ചുറ്റും

അന്ന് ഞാന്‍ കരുതാത്ത നിഴലുകള്‍
കനല്‍ വാരിയിട്ട കടലാസ് കഷ്ണങ്ങള്‍
ഇവിടെ ഈയാംപാറ്റകള്‍, നൃത്തച്ചുവടുകളോടെ
രാത്രിയിലെ നെടുവീര്‍പ്പുകള്‍ പകലില്‍ വെറും പാഴ്ചിന്തുകള്‍
ശാന്തതയും ശൂന്യതയും തമ്മിലെ അകലങ്ങള്‍ അളക്കാവുന്നതാണ്

തിരിച്ചുപോകണമെന്നോ തിരുത്തണം എന്നോ ഞാന്‍  കരുതുന്നില്ല
ചെറിയ വാവലുകള്‍ക്ക്‌ പ്രിയം ഉയര്‍ന്ന്ന ചില്ലകളായിരുന്നു
വേരുകളില്‍ ഉറുമ്പ് തീനിയും ചിതലും വെന്തുണങ്ങിയ ചിരാതുകളും 

ഇത്രയും പിന്നിട്ട രാത്രിക്ക് വേണം വിരാടരൂപങ്ങള്‍
ചെംച്ചുണ്ടില്‍ ചായം ചാലിച്ച് നീ നില്‍ക്കുമ്പോള്‍
നടക്കാം ഞാന്‍ പറഞ്ഞൊഴിഞ്ഞ നാള്‍വഴികള്‍
കാലത്തിന്‍ നെറുകെ , സമയത്തിന് കുറുകെ ...