Saturday, July 7, 2012

ഓര്‍മകളില്‍ നിന്നും ഓര്‍മകളിലേക്ക് ... !

കമലിന്‍റെ 'മേഘമല്‍ഹാര്‍ ' കണ്ടു . ഒരു ചലച്ചിത്ര നിരൂപണം ഇവിടെ ഉദ്വേശിക്കുന്നില്ല. ചില നെറുകയും കുറുകിയും മനസിലൂടെ സഞ്ചരിച്ച ചിന്തകള്‍. ഈ സിനിമ കാണാന്‍ വീണ്ടും വീണ്ടും പ്രേരിപിച്ച ചില ഓര്‍മകള്‍.. 

വളരെ മൃദുവായി അനുഭവങ്ങളെ തിരിച്ചറിയുന്ന കാലം എല്ലാ മനുഷ്യരിലും ഉണ്ട്. അത്തരം നിമിഷങ്ങളുടെ ഒരു സമാഹരമാണീ സിനിമ. പക്ഷെ അത്തരം നിമിഷങ്ങളും പ്രതികരണങ്ങളും മാത്രമല്ല നമ്മുടെ ഒക്കെ ജീവിതം.. ഓര്‍മകളുടെ പല പ്രതലങ്ങളും മാനങ്ങളും എല്ലാ മനുഷ്യ മനസുകളിലും നിറഞ്ഞു നില്‍ക്കുന്നു.. ചിലപ്പോള്‍ അവ നമ്മളെ ആസന്ന ഭാവി കാലത്തെ നിര്‍വചിക്കാന്‍ പ്രേരിപ്പിക്കുന്നു.. ചിലപ്പോള്‍ ഭൂതകാലത്തിന്റെ മാറാലകളില്‍ മറയുവാന്‍ പ്രേരണയാകുന്നു.. എന്താണ് ഓര്‍മകളുടെ നിശിച്ത  സ്വഭാവമെന്നു പറയാന്‍ എനിക്കറിയില്ല. 

ഓര്‍മകളുടെ രണ്ടു കാലങ്ങള്‍ ഈ സിനിമയിലുണ്ട്. ഒന്ന്, ഒര്മകളോട് സത്യസന്ധമായ യുവത്വം. മറ്റൊന്ന്, ഓര്‍മകളുടെ മൂടല്‍മഞ്ഞിലൂടെ പ്രവാസം നടത്തുന്ന വാര്‍ധക്യം. ഈ ബന്ധം ഇപ്പോഴും ഈ വിധമാകനെമെന്നില്ല. ഈ സിനിമയില്‍ ഇങ്ങനെ തോന്നെയെന്നു മാത്രം.

പ്രണയത്തെ പുരുഷനും സ്ത്രീയും എങ്ങനെയൊ  വ്യതസ്ഥമായി കാണുന്നു എന്ന പ്രതീതിയാണ് ഈ സിനിമ എനിക്കു നല്‍കിയത്. അതെന്തൊക്കെയായാലും, നമ്മള്‍ ജീവിക്കുന്ന സമൂഹവും പ്രബലമായ കാഴ്ചപാടുകളും അതിനെ എകികരിക്കുന്നതായി  തോന്നുന്നു. അനന്തതയിലെ സമാന്തരങ്ങള്‍ പോലെ.അത് ശരി ആയാലും, തെറ്റായാലും, അതെന്റെ സാമൂഹ്യപാഠം . 

ഉപേക്ഷിച്ച പ്രണയവും, നഷ്ടപെട്ട പ്രണയവും ഒന്നല്ല എങ്കിലും, ഒരു പക്ഷെ ഓര്‍മ്മകള്‍ കറങ്ങി തിരിഞ്ഞു വരുമ്പോള്‍ ആര് ആരെയും, എന്ത് എന്തിനെയും നേരിടും എന്നെനിക്കറിയില്ല. എനിക്കറിയാം, മുന്‍പത്തെ വാചകങ്ങള്‍ ഏറെ അവ്യക്തമാണെന്ന്. പക്ഷെ വിവരിക്കുവാന്‍ നിവര്ത്തിയില്ല. പക്ഷെ ഒന്നെനിക്കറിയാം, പൊലിഞ്ഞുപോയ  ഒരു പ്രണയത്തിലും, ഇരുവരും ഒരുപോലെ അല്ല. ഇതിനെ മറ്റൊരു തരത്തിലും കാണാം, ഏതു  ഉപേക്ഷിച്ച പ്രണയവും, പിന്നീടു നഷ്ടപ്പെട്ട പ്രണയവും, ഇതു നഷടപെട്ട പ്രണയവും ഉപേക്ഷിച്ച പ്രണയും ആയി കാണാന്‍ നമ്മളില്‍ പലര്‍ക്കും പലപ്പോഴും കഴിയുന്നു. ചിലപ്പോഴൊക്കെ പരാജയപെടുന്നു.

ഇതു വികാരത്തിന്റെ സായൂജ്യതിനായാണ്, പരാജയപെട്ട പ്രണയം താലോലിക്കുന്നവര്‍, ഒരു ഭാവി കാലത്തിലെ, നിര്‍വികാര, നിസംഗ, സമാഗമം സ്വപ്നം കാണുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ കാലത്തിനു മുന്നില്‍ നടന്നു തളരുമ്പോള്‍, പിന്നോട്ട് എതിനോട്ടതിനുള്ള ഭൂതകണ്ണാടിയായിട്ടാവം.

പക്ഷെ, ഒരു കാര്യം വളരെ വ്യക്തമാണ്: ഓര്‍മകളെ തേടി നടക്കുന്നവരെ തേടി ഓര്‍മ്മകള്‍ സഞ്ചരിക്കുന്നു. ഒരു മനോവിശകലന നിയമം പോലെ ...
-- ഗോകുല്‍