Thursday, August 26, 2010

വെള്ളയടിച്ച ഒരു കുഴിമാടം










ഒരു കുഴിമാടം, കുറെ കാഴ്ച ദ്രവ്യങ്ങള്‍
നനവിന്റെ ചേരുവയില്‍ കണ്ണീര്‍ ചുവന്നു
അതിന്‍റെ ആത്മാവിനെ തേടി
പനിനീര്‍ പൂവിതളുകള്‍
അവരതിന്റെ നെറുകയില്‍ ചുംബിച്ചു
മണ്ണിന്‍റെ നെടുകെ ഞരമ്പുകള്‍ തെളിഞ്ഞു

പ്രണയം എല്ലും തോലുമായി, തളിര്‍ത്തു-
രക്തപുഷ്പങ്ങള്‍ ! അവര്‍ നിഴലുകളെ തലോടി
സ്വേദഗ്രന്ഥികളില്‍ ഉഗ്ര താപം
എങ്കിലും പടരുന്ന വരികള്‍
ഇന്നലയുടെ മഴകള്‍ ബാക്കിപത്രങ്ങള്‍
കള്ള കണക്കിന്റെ ഏണിയും പാമ്പും കളികള്‍
തോറ്റങ്ങള്‍ , തെറ്റുകള്‍ , തീരാത്ത തൂണുകള്‍ 
താലത്തില്‍ ശിരസും കുറെ ശരങ്ങളും മാത്രം
വിഷം പുറ്റുകളില്‍ ഉറഞ്ഞുകൂടി
മരുഭൂമിയില്‍ സീല്‍ക്കാരം താരാട്ടായി
ഉഷ്ണ വൃക്ഷങ്ങളില്‍ നിരാശകള്‍ പൂത്തു
സ്വര്‍ഗവാതില്‍ പക്ഷികള്‍ നാടോടിതളര്‍ന്നു
ചിതല്‍ പുറ്റുകള്‍ സ്വര്‍ഗരാജ്യം പുല്‍കി
പണം പ്രിയപ്പെട്ട പിണത്തെ തിരക്കി
ഭാഗ്യം ഒരു നീരാളിയെപ്പോലെ അലഞ്ഞു
ഇടറിയ കാലുകളെ അത് ചുറ്റിവരിഞ്ഞു
അന്ധതയെ വെളിച്ചം തിരിച്ചറിഞ്ഞില്ല
നിലാവിന്റെ വെളിച്ചം കഥകളില്‍
നിലാവിന്റെ നിഴലുകള്‍ തെരുവുകളില്‍
എല്ലാം കാലത്തിന്‍റെ കോമരങ്ങള്‍
കാഴ്ചവെയ്ക്കുന്നു നിലാവിന്റെ നല്ല കയ്യൊപ്പുകള്‍
നിലക്കാത്ത താളത്തില്‍ മുഴങ്ങുന്ന തന്ത്രികള്‍
വില്‍ക്കുന്നു നേരിന്റെ നീറുന്ന ഓര്‍മ്മക്കുറിപ്പുകള്‍
.

1 comment: